Saturday, May 19, 2007

തിരക്ക്

/*
hi, this post is in malayalam. if u cant read this, please go to this page
http://varamozhi.wikia.com/wiki/Varamozhi
download the first one, anjali old in the download session to the c: drive
then, go to, C:\WINDOWS\Fonts
click the 'file'>Install new font..>
the font will be coming. click, and ok.
any doubts, feel free to mail at josephjeevan@rediffmail.com
*/


‘ടീ, 1 മിന്ട്ട്. ഒരു കോള്‍ വരുന്നു. ഞാന്‍ പിന്നെ വിളിക്കാം.‘

“ഹൊ! എന്റെ ജീവാ.. നിന്നെക്കൊണ്ടു തോറ്റു. എപ്പൊ വിളിച്ചാലും ഈ തിരക്കാണല്ലൊ! ഒരു 5 മിനിറ്റു പോലും സംസാരിക്കാന്‍ പറ്റില്ലാ. നിനക്കൊന്നും പറയാനില്ലെങ്കില്‍ ഞാന്‍ ഇനി വിളിക്കുന്നില്ല.”


ലക്ഷ്മി നല്ല ചൂടിലാ. എന്തു ചെയ്യാന്‍! ഞാന്‍ ഇങനെ ആയിപ്പൊയില്ലെ! ഇപ്പോള്‍ അവള്‍ ഫൊണ്‍ വെച്ചാല്‍ പിന്നെ വലിയ പ്രശ്നമാകും. അപ്പൊപ്പിന്നെ, ബാക്കി സംസാ‍രിച്ചിട്ടു തന്നെ കാര്യം.


‘ഇല്ല ഞാന്‍ വെയ്ക്കുന്നില്ല. നീ പറഞ്ഞോ..‘


“നീയെന്താടാ ഇങനെ? എപ്പോഴും ഈ തിരക്ക്? നീ കോളേജില്‍‍ പൊകുന്നതു പഠിക്കാന്‍ തന്നെയല്ലെ? ഈ നാടു മുഴുവന്‍ നന്നാക്കണമെന്നു ഏറ്റെടുത്തിട്ടൊന്നുമില്ലല്ലോ? നാടു നന്നാക്കാന്‍ എറങ്ങിയിരിക്കുന്നു.“


‘കര്‍ത്താവേ ഇതു വന്‍ കുരിശായല്ലൊ! എന്റെ പൊന്നു ലക്ഷ്മി, എന്നെ ഒന്നു വെറുതെ വിട്! ‘

“അല്ല നീ പറയണം. എന്താ നിന്റെ ഉദ്ദേശം? സമയത്തിനു വീട്ടില്‍ കയറില്ല. സമയത്തിനു ഭക്ഷണം കഴിക്കില്ല. ആരോഗ്യം നോക്കില്ല. ടാ, നീ ഒറ്റക്കു വിചാരിച്ചാല്‍ ഈ നാടു നന്നാകുമെന്ന് നിനക്കു തോന്നുന്നുണ്ടോ? ഇല്ല.

പഠിത്തമോ ഇല്ല. എഞ്ജ്ജിനീറിങിന് ചേറ്ത്തിട്ട് ഇങ്ങനെ നടന്നാ മതിയൊ? നിന്റെ ഭാവിയെക്കുറിച്ചു നീ ചിന്തിക്കുന്നു പോലുമില്ല.“

‘കഴിഞ്ഞൊ?

ഇനി ഞാന്‍ പറയാം. ഞാന്‍ ഇങ്ങനെ ആണു. അതെന്താണെന്നു ചോദിച്ചാല്‍. അതെങ്ങനെയാണു.

നീ പറയുന്നതു പോലെ ഞാന്‍ ഒരു നിരുത്തരവാദി ഒന്നുമല്ല. ഞാന്‍ ചെയ്യുന്ന ഓരോ കാര്യങ്ങള്‍ക്കും അതിന്റേതായ കാരണങള്‍ ഒന്ടു. പിന്നെ നീ പറഞ്ഞ പോലെ ഞാന്‍ നീ നാടു മുഴുവന്‍ ഒന്നും നന്നാക്കാന്‍ ഒന്നും ശ്രമിക്കുന്നില്ല. അതിനെന്നെക്കൊണ്ടു പറ്റുകയുമില്ല. പഠിത്തം.. അതു ഒരു വഴിക്കു നടക്കുന്നുണ്ടു. ഒരു വിധം ഭംങ്ങിയായിത്തന്നെ. ജോലി. അതും കിട്ടി. പിന്നെ എന്തു വേണം?

ഞാന്‍ എപ്പോഴും എന്തെങ്കിലും കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കും.ചിലപ്പൊള്‍ ബോധി. ചിലപ്പൊള്‍ മാഗസിന്‍,
ചിലപ്പോള്‍ IEEE, പ്ലേസ്മെന്റ്, ഇനി ഇതൊന്നുമില്ലെങ്കില്‍ പേപ്പര്‍ പ്രസന്റ്റേഷന്‍, അങിനെ എന്തെങ്കിലും ഉണ്ടാവും. എപ്പോഴും. കാരണം എനിക്കു ചെയ്തു തീര്‍ക്കന്‍ ഒത്തിരിയൊന്ടു..

നീ ഒന്ന് ആലൊച്ചിച്ചു നോക്കിക്കെ. ഇനി പരമാവധി ഒരു വര്‍ഷം. അതു കഴിഞ്ഞാല്‍ ബാംഗ്ലൂരിലൊ ചെന്നയിലൊ ഏതെങ്കിലും കമ്പ്യൂട്ടെറിന്റെ മുന്നിലിരുന്നു ഹോമിച്ചു തീരും എന്റെയൊക്കെ ജീവിതം. അതിനു മുന്‍പു എന്തൊക്കെയാ ചെയ്തു തീര്‍ക്കാനൊള്ളെ? ഒരു കൊല്ലം കൂടി കഴിഞാല്‍ തീര്‍ന്നു എന്റെ കോളേജ് ജീവിതം. അല്ലെ? ഇതിനെടക്കു പരീക്ഷ, പഠിത്തം, എല്ലാം. ഞാന്‍ ഇന്നു ചെയ്യുന്നതു കഴിഞ്ഞ ആഴ്ച്ചയേ ചെയ്യെന്ടിരുന്നതാ. അതായതു, ഞാന്‍ ഇപ്പൊള്‍തന്നെ ഒത്തിരി താമസിച്ചിരിക്കുന്നു.

ബാക്കിയുള്ള പിള്ളാര്‍ക്കു ഇതൊന്നുമില്ലല്ലോ എന്നു നീ ചോദിക്കും. ശരിയാണ്. പക്ഷെ ഞാന്‍ പറയും, അവര്‍ അവരുടെ ജീവിതം ആര്‍ക്കോ വേണ്ടിയാന് ജീവിക്കുന്നതെന്ന്. നിനക്കറിയാമൊ, എന്നെ ഞാനാക്കിയ, എന്നെ ഈ ജീവനാക്കിയതില്‍ പ്രധാന പങ്ക് വഹിച്ചിരിക്കുന്നതു ഈ അനുഭവങ്ങളാണ്. എന്തിനേയും ഭയപ്പെടാതെ ‘ടെന്‍ഷന്‍-ഫ്രീ’ ജീവനാക്കിയതു ഈ ഓരോ അനുഭവങ്ങളാണ്.

പിന്നെ വെറുതെ ഇരുന്നിട്ടു ആര്‍ക്ക് എന്തു ഗുണം? ആര്‍ക്കെന്തു ലാഭം?

ഇന്ന്’ നിന്റെ ദിവസമാണ്. നിനക്കു നിന്റെ കഴിവു തെളിയിക്കാന്‍ ദൈവം നല്‍കിയിരിക്കുന്ന ദിവസം. പിന്നെ എന്തിനെയാണു നീ ഭയപ്പെടുന്നതു? മുന്നൊട്ട് പോവൂ.

പിന്നെ. നീ പറഞ്ഞത്, വീട്ടില്‍ കയറില്ലാ എന്നതു. അത് തീര്‍ന്നു. പ്ലേസ്മെന്റ്-ന്റെ തിരക്കായിരുന്നു. അതും ഒരു പ്രശ്നവിഷയമാണ്. ല്ലെ? എല്ലാവരും ചോദിക്കുന്നു ഞാന്‍ എന്തിനാണു ഇങനെ പ്ലേസ്മെന്റ്-നു വേന്ടി. അതും ആര്‍ക്കോ വേന്ടി ഓടുന്നത് എന്നു..
നിനക്കറിയാമൊ? എന്റെ ആദ്യത്തെ ടെസ്റ്റില്‍ തന്നെ എനീക്കു ജോലിയായി.അതും നല്ല കംബിനിയില്‍ തന്നെ..
അത് ദൈവത്തിന്റെ മഹാകരുണ, അനുഗ്രഹം. അപ്പോള്‍, എന്നെ സഹായ്ക്കന്‍ ദൈവം ഉണ്ടായപോലെ മറ്റുള്ളവരെ സഹായിക്കന്‍ ഞാന്‍ ഉന്ടാവേണ്ടതു എന്റെ കടമയാണ്, ഉത്തരവാദിത്വമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു..അതാ ഈ ഓട്ടം.

‘ഹലോ? ഹലോ? നീ ഒറങ്ങിയോ? ‘

No comments: