സഹോദരങ്ങളെ, ഗുരുക്കന്മാരേ, ബന്ധുമിത്രാദികളേ..
ഈ ചോദ്യത്തിന്റെ ഉത്തരം വളരെ വളരെ എളുപ്പമാണു.. ഞാന്‍ ഒരു സൂചിക തന്നിരുന്നു. കോളേജ്-ന്ന്..
നിങ്ങളുടെ ക്ഷമ അധികം പരീക്ഷിക്കുന്നുല്ല..
ഉത്തരം (ഉ) ഇപ്പറഞ്ഞതിലില്ല(none of these)
അതെ. മൃദുല്‍ പറഞ്ഞതാണു ശെരി. ഇനി ഞാന്‍ ഉദ്ദേശിച്ചതെന്താന്നു പറയട്ടെ?..
.. ട്യൂട്ടി ലീവ്.. അഥവാ duty leave
ഞാനീ കോളേജില്‍ വന്നിട്ടു കൊല്ലം മൂന്നാകുന്നു. ഇതു വരെ, എല്ലാ കൊല്ലവും ചേട്ടന്മാരു വന്നു പറയും..
രംഗം-1
മൊനേ ഇതു ചെയ്യടാ, അതു ചെയ്യടാ.. നീയ്യിത് ചെയ്തേ പറ്റൂ.. നമ്മുടെ dept. ന്റെ അഭിമാനത്തിന്റ്റെ പ്രശ്നമാ..
(പിന്നെ അഭിമാനത്തേ തൊട്ടു കളിച്ചാ ഞാന്‍ അങ്ങു ചെയ്തു പോകുവേ..)
ചേട്ടാ.. ലീവ്..
ഹ! അതു ഞാന്‍ നോക്കിക്കൊള്ളാമെടാ.. ഞാനല്ലെ പറയുന്നത്.. നീ ധൈര്യമായി പോ..
നമ്മളതു കേള്‍ക്കാന്‍ നോക്കിരിക്കുവല്ലെ!!.. എടുത്തു ചാടും..
ചാടി...
പ്ലക്ക്.(ബാക്ക് ഗ്രൌണ്ട്)
വീണതെവിടാണെന്നു പറയണ്ടല്ലൊ!!
ശെരി വീണു.
പിന്നങ്ങോട്ട് എടതും വലതും നൊക്കാതെ ഒരു പയറ്റാണ്..
എന്തിനാണെന്നൊന്നും ചോദിക്കരുത്..
അങ്ങിനാണെന്നും ചോദ്യം വേണ്ട.. അതങ്ങിനെയാ.
ചേട്ടന്മാര് ഹാപ്പി. ഞാന്‍ ഹാപ്പി.. എല്ലാവരും ഹാപ്പി. (വീട്ടുകാരൊഴിച്ച്.. അവരിപ്പം എന്നെ സഖാവേ-ന്നാ വിളിക്കണെ)
പിന്നെ ദോഷം പരയരുതല്ലൊ.. ചെട്ടന്മാര് കത്തും എഴുതി തരും. ഹ.. നമ്മുടെ ലീവേ..
രംഗം-2
ഞാന്‍ കത്തുമായി പ്രിന്‍സിയുടെ മുന്നില്‍.
( നിങ്ങടെ അറിവിനായി പറയുകയാണ്.. പുള്ളിക്കു കൊംബ് നാല്. ഈ നാലു കൊംബിനും ചുറ്റുമായി പത്തിരുപതു മുടിയെന്നു വിശേഷിപ്പിക്കാവുന്ന രോമം. ആംഗലേയമാണു പ്രധാന ഭാഷ. അതു നമുക്കോ അങ്ങേര്‍ക്കോ മനസ്സിലാവുന്നുണ്ടോ എന്നുള്ളതു പുള്ളിക്കൊരു പ്രശ്നമേയല്ല. സത്യം പറയണമല്ലൊ.. നമുക്കും അതു സൌകര്യമാ.. പറയുന്ന ചീത്ത പകുതിയല്ലെ മനസിലാവൂ.. അത് ഭാഷയുടെ പ്രശ്നമല്ല. അങ്ങേര്ക്കടെ വായിക്കു എവിടെയോ നമ്മള് കാണാത്ത ഒരു തുളയുണ്ടാവണം. ഹൈ.. വര്‍ത്തമാനം പറയുംബോള് സൈക്കിളില്‍ കാറ്റടിക്കുന്ന് പോലെ ഒരു ഒച്ച സ്ഥിരമുണ്ട്. യ്യോ.. സത്യം!.. പിന്നെ, പ്രധാന ജോലി-> നാക്കില്‍ വന്‍-കിട ചൊറിയെണ്ണം കൃഷി )
എനിക്കു മനസിലായ ഭാഗങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷ ചെയ്തിട്ടുണ്ട്..
പ്രി: തന്നൊടാരാടൊ പറഞ്ഞത് ലീവെടുക്കന്? ഞാന്‍ പറഞ്ഞൊ?
ഞാ: അല്ല സാര്‍.. അത്.. ഞങ്ങടെ ആര്‍ട്സ്..
പ്രി: ആ. ആ പണ്ടാരം വേണോ വേണ്ടായോ എന്നു തെരുമാനിക്കണ്ടതു ഞാനാ. താനല്ല.
ഞാ: ഉവ്വ സര്. പക്ഷെ..
പ്രി: എന്തോന്ന് പക്ഷെ?ഇതൊന്നും ഇവിടെ പറ്റത്തില്ല. ഞാനതിനു സമ്മതിക്കുവോം ഇല്ല.
ഞാ: ശെരി സര്.
സന്തോഷമായി ഗോപിയേട്ടാ!(ആത്മഗതം)
ഇത് ഒന്നും രണ്ടും തവണയല്ല. ഒട്ടനേകം തവണ. എന്നലും പഠിക്കുവോ.. യേയ്.
ഈ പരിപാടി തൊടങ്ങിയതു ഒന്നം വര്‍ഷമാണ്.
അന്നു ഞങ്ങടെ ഹോഡ്(HOD) പരിപാടി നിര്‍ത്തി പോകുവാ. അന്നാണു ആദ്യത്തെ ലീവ്..
പിന്നെ അന്നുതൊട്ടിങ്ങോട്ട്.. എണ്ണിയാത്തീരാത്തത്ര ഏടാകൂടങ്ങളില് ചെന്നു പിടിച്ചിട്ടുണ്ടെന്നു ഞാന്‍ അഭിമാനത്തോടു കൂടി സ്മരിക്കട്ടെ!!
ഇന്നിപ്പോ എന്റെ ചുമതലയാണു.. അനിയന്മാരേം അനിയത്തിമാരേം വിളിക്കുക..
രംഗം-3
ടാ മോനെ.. ഒരു ചെറിയ പണിയുണ്ടല്ലൊ..
ചേട്ടാ.. ലീവ്..
ഹൈ.. ഞാന്‍ പിന്നെന്തിനാ ഇവിടെ ഇരിക്കുന്നെ? നീ ധൈര്യമായിട്ട് ചെല്ലടാ..
എനിക്കു കുറ്റബോധമില്ല. കാരണം നടക്കണ്ടത് നടക്കണമെങ്കില്‍ ഇങ്ങനെ പല കളികളും കളിക്കണം.
പിന്നെ അവരും അറിയട്ടെ ഇതിന്റെ ഒക്കെ ഒരു സുഖം.
കൂട്ടരേ..ചരിത്രം ആവര്‍ത്തിക്കുന്നില്ലാ...
നമ്മള് അതിനെ ബലമായി ആവര്‍ത്തിപ്പിക്കുന്നതാണ്..
നാമെല്ലവരും കൂടി ചരിത്രത്തെ പീഡിപ്പിക്കുന്നു.
എനിക്കു സഹതാപം തോന്നുന്നു. ജ്യൂനിയേര്സിനോടല്ല.. ആരോടൊക്കെയോ..
ചിലപ്പോ ആ കിഴങ്ങന് പ്രിന്സിപ്പാളിനോടായിരിക്കും.. അങ്ങേരും പറയണ്ടെ ഈ ചീത്ത, എല്ലാ കൊല്ലവും!!
Wednesday, August 15, 2007
Subscribe to:
Post Comments (Atom)
8 comments:
ഉത്തരം വരാന്‍ ഇത്തിരി താമസിച്ചു.. ക്ഷമിക്കണം.
ഇതു ഒരു വിദ്യാര്‍ത്ഥിയുടെ വികാരമാണ്. ഭാഷ(അതും പ്രിന്‍സിപ്പാളിനെതിരെ-) ഇത്തിരി കടുപ്പമായിരിക്കും. അദ്ദേഹത്തെ “ഇതിലും സൌമ്യമായി സ്മരിക്കുക“ എന്നതു അസംഭവ്യമാണ്.
എനിക്കെന്നല്ല ആര്‍ക്കും കഴിയില്ല. അതാ ഇങ്ങനെ എഴുതിയിരിക്കുന്നത്. വായിക്കുക, അഭിപ്രായം പറയുക..
എന്താന്നറിയില്ല.. ഞാന്‍ പബ്ലിഷ് ചെയ്തിട്ടും ഈ പോസ്റ്റ് ബ്ലോഗ്ഗില്‍ വരുന്നില്ല. അതു കാരണം ബ്ലോഗ്ഗ് സെറ്റിങ്ങില്‍ മെനപണിയുകയായിരുന്നു.
chetaaa....athi bheegaram!!!
pillereyokke vazhi thettikkaan erangiyekkuvaale???
nammade coll'ill aarkka choriyanna krishi illaathe??? thaangalkko???
atho enikko???
aa prici under verbal molestations ippazhatheyo atho pazhayatho???
@മെറില്‍.
ഇതു തന്നെടീ. ഇതു തന്നെ.
പുള്ളിക്കാരനെ നാട്ടുകാരു പറയാത്ത ചീത്ത ഇല്ല.
അങ്ങേരു നന്നാവൂന്നു എനിക്കു തോന്നുന്നില്ല..
chettaaa...kalakkiitunudttoooo
Even I had abused my Principal a lot.... Last time when i went to my collge for an alumni meet, he asked me "dae, iyaalippo enthu cheyyunnu" .....I was so much surprised and shocked, that he was watching me and knew me when i was at college..... regretting ..... siigghh
kollam kunjungale ningade vikaram.....ningal appanum ammayum okke aavumbo manassilavum.......
sorry, d earlier post was not meant 4u. by mistake it happened. not meant to b on dis blog. sooorrrrrrryyyyyyy.........
Post a Comment