Sunday, May 20, 2007

ചിന്നു, നന്ദി.. ഒരുപാടൊരുപാട് നന്ദി!!



ചിന്നൂ, നീ ആരെയാ വിളിക്കുന്നെ?

മ്രിദുലാ അമ്മെ!

അയ്യൊ നീ അവന്റെ അടുതൊന്നും മിണ്ടല്ലെ!! ട്ടൊ?
അവന്‍ അതു നാളെ ബ്ലൊഗിലിടും. ങാ നീയെതായാലും സൂക്ഷിക്കണെ!

ഹി ഹി. കണ്ടൊടാ.. ഇവിടെ, എന്റെ വീട്ടില്‍ നിന്നെക്കുറിച്ചു വളരെ നല്ല അഭിപ്രായമാ!!!

ഹൊ! എന്റെ ചിന്നൂ, ഞാന്‍ എന്തു ചെയ്തൂന്നാ‍ നീയീപ്പറയണെ? ചുമ്മാ നാട്ടുകാരൊക്കെ എന്നെ ഇപ്പം തല്ലാ‍ന്‍ വരുവാ. ആരെങ്കിലും എന്തെകിലും സീരിയസായി പരഞ്ഞു വരുമ്പോഴായിരിക്കും ഒരു കാലമാടന്‍ വന്നു പറയും, ‘അവന്റെ അടുത്തൊന്നും പറയല്ലേ, അവന്‍ ‍അവന്‍ അതു നാളെ ബ്ലൊഗിലിടും-ന്ന്!!“ പാവം ഞാന്‍!!!

വോ! നീയൊന്നും പറയണ്ടാ. എന്റെ പാവം അച്ചായനെ നീ വിറ്റു കാശാക്കിയതല്ലെ?.. പണ്ടാരക്കാലന്‍ നീയാ. നിന്റെ ആ ബ്ലൊഗ്ഗ് ഇല്ലെ ‘മഴത്തുള്ളികള്‍‘, 59 കമന്റാ അതിനു കിട്ടിയെക്കണെ..
നിനക്കറിയാമൊ? അതു നമ്മുടെ മിസ്സും വായിച്ചു. എന്നിട്ടു അച്ചായന്റെ അടുത്തു ചോദിച്ചൂത്രെ!

എന്ത്??? എന്തു ചോദിച്ചൂന്നാ നീയീപ്പറയണെ?

‘മ്രിദുലിന്റെ സൂപ്പര്‍ ഹിറ്റ് കഥ നിന്നേപ്പറ്റിയാനല്ലൊ’-ന്ന്.

ഓഹോ! മിസ്സിന് ആ കഥ ഇഷ്ടമായല്ലെ!! എന്നിട്ട് എന്റെ അടുത്തൊന്നും പറഞില്ലല്ലോ..

കണ്ടൊ കണ്ടൊ! ദുഷ്ടന്‍. നിനക്കു നിന്റെ കഥയാണല്ലൊ വലുത്. നീ നന്നാവില്ലെടാ.

ഹേയ്. അല്ല ചിന്നു..

നീ മിണ്ടണ്ട.. നീ അച്ചായന്റെ കാര്യമൊന്ന് ആലൊചിച്ചെ.. അച്ചായന്റെ മാളു.. അവള്‍ അച്ചായന്റെ മാത്രമല്ലെടാ? അച്ചായന്റെ മാത്രം ദുഖമല്ലെ? നീയെന്തിനാ അവളെ കൊന്നെ? പാവം അച്ചായന്‍. അതു വായിച്ചിട്ട് എന്നെ വിളിച്ചായിരുന്നു. ‘ചിന്നൂ, അവനെന്റെ മാളൂനെ കൊന്നൂ’ എന്നും പറഞ്ഞുംകൊണ്ട്.

ശ്ശെ! ഇവനെന്താ ഇങ്ങനെ സെന്റി ആവണെ? അതു വെറും കഥയല്ലെ?

ടാ, അതു നിനക്ക്. അച്ചായനു അത് അച്ചായന്റെ കഥയാ.. നീ കൊന്നത് അച്ചായന്റെ മാളൂനെയാ.. അച്ചായന്‍ നിധി പോലെ കാത്ത അച്ചായന്റെ സ്വപ്നങ്ങളാ.. നിനക്കതു മനസിലാവില്ല.
എനിക്ക് ഇത്രേം പറയനമെന്നു കൊറെ കാലമായെ കരുതുന്നു. ഇന്ന് അമ്മ അങിന്നെ പറഞ്ഞപ്പഴാ അതൊര്‍ത്തത്.. നീയത് ടിലീറ്റ് ചെയ്യണമെന്നു ഞാന്‍ പറയില്ല. കാരണാം അതു നീ കൊറെ കഷ്ടപ്പെട്ടെഴുതിയതാ.. എനിക്കറിയാം. എന്നാലും നീ എത്രെം പെട്ടന്നു നിന്റെ ബ്ലൊഗ്ഗില്‍ കൊറേ എഴുതി ആ കഥയെ നിന്റെ ‘ആര്‍ക്കൈവുകളിലേക്ക്‘ തള്ളിക്കൂടെ?

ശെരി ചിന്നൂ.. നിനക്കു വെണ്ടി.. നിന്റെ ആച്ചായനു വെണ്ടെ, ഞാന്‍ അങ്ങിനെ ചെയ്യാം.
പിന്നെ ചിന്നൂ, താങ്ക്സ്..
എന്റെ തെറ്റ് എനിക്ക് തിരുത്താന്‍ ഒരു വഴിയൊരുക്കിയതിന്..
ഇനി നിന്റെ അച്ചായനെ ഒന്നു വിളിക്കണം.

2 comments:

Jeevs || ജീവന്‍ said...

വളരെ അധികം മനസ്സിനെ ഉലച്ച ഒരു വസ്തുത, യാതൊരു ദാക്ഷിണ്യവും കൂടാതെ മൃദുല്‍ “ആഗൊളവല്‍ക്കരി“ച്ചപ്പോള്‍ ഒന്നു നൊന്തു.
ആ നൊമ്പരം മനസ്സില്‍ക്കിടന്നു പാകപ്പെട്ട്, പരുവപ്പെട്ട് ഈ ഒരു അവസ്ഥയില്‍ എത്തിച്ചെര്‍ന്നിരിക്കുന്നു.
അതു നിങ്ങലുടെ മുന്നില്‍ അവതരിപ്പിക്കണമെന്നു തൊന്നി. ചെയ്തു.
വായിക്കുക, വിമര്‍ശിക്കുക

Unknown said...

ജീവാ...

നിന്നോട് നേരിട്ടും അല്ലാതെയും ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്,അതു നിന്റെ കഥയല്ല എന്നു..എന്നിട്ടും നിന്നെ വിറ്റു ഞാന്‍ കാശാക്കി എന്നതാണു നിന്റെ അഭിപ്രായമെങ്കില്‍,പ്രിയ സുഹൃത്തേ,അതു തികച്ചും യാദൃശ്ചികം മാത്രം....